" എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം " എന്ന ഗാന്ധിജിയുടെ ആപ്തവാക്യം മനസ്സിൽ ആവാഹിച്ച് പ്രവർത്തന വഴിയിൽ സ്നേഹവും, കരുതലും കൈമുതലാക്കി ഗാന്ധി സ്മൃതി കുവൈറ്റ് എന്ന സാമൂഹിക, സാംസ്കാരിക ചാരിറ്റി കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ സംഘടനയാണ്. ജാതി, മത, ദേശ, രാഷ്ട്രീയത്തിന ധീധമായി സുമനസ്സുകളുടെ കൂട്ടായ്മയി, കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപെട്ട സഹോദരങ്ങളെ ചേർത്ത് നിർത്തി തുടങ്ങിയ ഈ പ്രസ്ഥാനം പ്രവർത്തന വഴികളിൽ വ്യത്യസ്ഥ മാതൃകയായി മാറിയിരിക്കുന്നു. അംഗങ്ങളുടെ വിശേഷ ദിനങ്ങളിൽ സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് സ്നേഹവിരുന്നിൽ കൂടി സ്വാന്തനമാവുകയും, അവശ്യ ഘട്ടങ്ങളിൽ ആളുകൾക്ക് സഹായഹസ്തങ്ങൾ നൽകിയും തെരുവോരങ്ങളിലെ സോദരർക്ക് ദക്ഷണമെത്തിച്ചും, പഠന സഹായങ്ങൾ നൽകിയും, നന്മയുടെ വഴികളിലൂടെ സഞ്ചരിച്ച് മറ്റ് സംഘടനകൾക്ക് മാതൃകയാകുന്നു.
സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ ചരിത്രവും സാംസ്കാരിക പാരമ്പര്യങ്ങളും , ദേശീയതയും പുതു തലമുറയ്ക്ക് പകർന്ന് നൽകുന്നു. സ്നേഹത്തിൻ്റെ, സഹിഷ്ണതയുടെ ,സഹനത്തിൻ്റെ മകുടോദാഹരണമായ ഗാന്ധിജിയുടെ ആശയങ്ങൾ നെഞ്ചിലേറ്റി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഗാന്ധി സ്മൃതി കുവൈറ്റ് .
Kuwait
55300104
gandhismruthikw@gmail.com